ഷാര്‍ജ: എറണാകുളം സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. നോര്‍ത്ത് പറവൂര്‍ കരോട്ടക്കാട്ടില് അബ്ദുല്ല ഹാജി (55) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റോഡിന് സമീപം കുഴഞ്ഞ് വീണത്. റൗള അല്‍ അറൂബ സ്ട്രീറ്റില്‍ ചിക്കന്‍ സ്പോട്ട് റെസ്റ്റോറന്റിന് സമീപം നടന്ന് പോവുന്നതിനിടെ കുഴഞ്ഞ് വീണ അബ്ദുല്ല ഹാജിയെ ഉടന്‍ ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
35 വര്‍ഷത്തോളമായി യു.എ.ഇയില്‍ ജോലി ചെയ്തു വരികയാണ്. രണ്ടര വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. വിസ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം പൊതുമാപ്പില്‍ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: ഷമീന. മക്കൾ: മുഹമ്മദ് ആഷിഖ് (ഷാർജ), ലബീബ. മരുമക്കൾ: ആയിഷ,അക്ബർഷാ. കുവൈത്ത് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്കൊണ്ടുപോകും.