മക്ക – വിശുദ്ധ ഹറമില്‍ ഹറംകാര്യ വകുപ്പ് പ്രവര്‍ത്തിപ്പിക്കുന്ന എയര്‍ കണ്ടീഷനിംഗ് സംവിധാനം ലോകത്തെ ഏറ്റവും വലിയ എ.സി സംവിധാനമാണെന്ന് റിപ്പോര്‍ട്ട്. ഹറമിലെ എയര്‍ കണ്ടീഷനിംഗ് സംവിധാനത്തിന്റെ ശേഷി 1,55,000 ടണ്‍ ആണ്. രണ്ടു പ്രധാന നിലയങ്ങള്‍ വഴിയാണ് ഹറം ശീതീകരിക്കുന്നത്. ഇതില്‍ പെട്ട അല്‍ശാമിയ നിലയത്തിന്റെ ശേഷി 1,20,000 ടണ്‍ ആണ്. ഈ നിലയം ഹറമില്‍ നിന്ന് 900 മീറ്റര്‍ ദൂരെയാണ്. രണ്ടാമത്തെ നിലയമായ അജ്‌യാദ് പ്ലാന്റിന്റെ ശേഷി 35,000 ടണ്‍ ആണ്. ഇത് ഹറമില്‍ നിന്ന് 500 മീറ്റര്‍ ദൂരെയാണ്.
സന്ദര്‍ശകരുടെ സൗകര്യാര്‍ഥം വിശുദ്ധ ഹറമിലെ എ.സി എയര്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കി ദിവസേന ഒമ്പതു തവണ ശുദ്ധീകരിക്കുന്നു. രോഗാണുക്കളില്‍ നിന്ന് 100 ശതമാനം ശുദ്ധീകരിച്ച് തുണത്ത വായു എയര്‍ കണ്ടീഷനിംഗ് ഉപകരണങ്ങള്‍ വിശുദ്ധ ഹറമില്‍ എത്തിക്കുന്നു. ഹറംകാര്യ വകുപ്പിനു കീഴിലെ സാങ്കേതിക, മെയിന്റനന്‍സ്, ഫെസിലിറ്റീസ് മാനേജ്‌മെന്റ്കാര്യ വിഭാഗം ഹറമിലെ ഇലക്‌ട്രോ മെക്കാനിക്കല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
സന്ദര്‍ശകരുടെ എണ്ണവും സാന്ദ്രതയും അനുസരിച്ച് ഹറമിന്റെ വിവിധ ഭാഗങ്ങളില്‍ ശീതീകരിച്ച വായു സന്തുലിതമാക്കാന്‍ സാങ്കേതിക വിദഗ്ധര്‍ പ്രവര്‍ത്തിക്കുന്നു. ഇത് അനുയോജ്യമായ ദക്ഷതയോടെ താപസുഖത്തിന്റെ തോത് നിലനിര്‍ത്താന്‍ സഹായിക്കുന്നു. സുരക്ഷയും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും കണക്കിലെടുത്ത്, ഒരു സംയോജിത വര്‍ക്ക് സിസ്റ്റവും ശരിയായ റഫറന്‍സുകളും മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക വിദഗ്ധര്‍ മേല്‍നോട്ടം വഹിക്കുന്നു.
20 മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെ കണക്കാക്കുന്ന ശരാശരി താപനില അനുസരിച്ച് ബാഹ്യതാപനിലയുടെ ഉയര്‍ച്ചക്കും താഴ്ചക്കും ആനുപാതികമായി തീര്‍ഥാടകര്‍ക്ക് ആരോഗ്യകരമായ കാലാവസ്ഥ ഒരുക്കാന്‍ ഹറമിലെ താപനില വേനല്‍ക്കാലത്തും ശൈത്യകാലത്തും അടക്കം വര്‍ഷം മുഴുവന്‍ നിയന്ത്രിക്കപ്പെടുന്നു. വേനല്‍ക്കാലത്ത് എല്ലാ എയര്‍ കണ്ടീഷനിംഗ് യൂനിറ്റുകളുടെയും എ.എച്ച് പ്രവര്‍ത്തനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കപ്പെടുന്നു. ശൈത്യകാലത്ത് മിക്ക യൂനിറ്റുകളും ബാഹ്യതാപനിലക്ക് അനുസൃതമായി അടച്ചിരിക്കും.