Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    • പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    • ഗാസയില്‍ 48 മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടു; 304 പേര്‍ക്ക് പരിക്ക്
    • ക്ലബ് ലോകകപ്പ് കളിക്കില്ല, എല്ലാ ഓഫറുകളും നിരസിച്ചു-ക്രിസ്റ്റ്യാനോ റൊണാൾഡോ
    • ഹൃദയസ്തംഭനം: നാദാപുരം സ്വദേശി ഖത്തറില്‍ മരണപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    അമിത് ഷാ തീരുമാനമാക്കി; ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബി.ജെ.പിയിലേക്കു തന്നെ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌27/08/2024 Latest India Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 60

    ന്യൂഡൽഹി / റാഞ്ചി: മുതിർന്ന ജെ.എം.എം നേതാവും മന്ത്രിയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറൻ ബി.ജെ.പിയിലേക്കുതന്നെ. അഭ്യന്തരമന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ അദ്ദേഹം വെള്ളിയാഴ്ച റാഞ്ചിയിൽ വെച്ച് ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.

    നിലവിൽ ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിൽ മന്ത്രിയായ ചംപയ് സോറനെ കഴിഞ്ഞ ദിവസം ഹിമന്ത ബിശ്വ ശർമ്മ പാർട്ടിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നലെ കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയും തുടർന്നുള്ള പ്രഖ്യാപനങ്ങളും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തപ്പോഴാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന് പകരക്കാരനായി അദ്ദേഹത്തിന്റെ വിശ്വസ്തൻ കൂടായായിരുന്ന ചംപയ് സോറൻ മുഖ്യമന്ത്രിയായത്. എന്നാൽ, കേന്ദ്രത്തിന്റെയും ഇ.ഡിയുടെയും എല്ലാവിധ സന്നാഹങ്ങളോടും പൊരുതി ഹേമന്ത് സോറൻ ജയിൽ മോചിതനായി വീണ്ടും മുഖ്യമന്ത്രിയായതോടെയാണ് ചംപയ് സോറന് അധികാരക്കസേര നഷ്ടമായത്. ഇതോടെ ജെ.എം.എം നേതൃത്വവുമായി ചംപയ് സോറൻ അകലുകയായിരുന്നു. ഈ അതൃപ്തി ശക്തമായി മുതലെടുത്താണ് ബി.ജെ.പി കളിച്ചത്.

    അതിനിടെ, മൂന്ന് വഴികളാണിപ്പോൾ തന്റെ മുന്നിലെന്നും ചംപയ് സോറൻ പ്രതികരിച്ചിരുന്നു. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണ് ഒന്നാമത്തെ വഴി. പുതിയ പാർട്ടി രൂപീകരിക്കുകയാണ് രണ്ടാമത്തെ വഴി. യോജിച്ചുപോകാവുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുകയാണ് മൂന്നാമത്തെ വഴിയെന്നും ഈ സാധ്യതകൾ തുറന്നു കിടക്കുകയാണെന്നും ചംപയ് സോറൻ വ്യക്തമാക്കിയിരുന്നു. അഞ്ചുമാസത്തിനകം പുതിയ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ജാർഖണ്ഡിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കഠിന ശ്രമത്തിലാണ് ബി.ജെ.പിയും ചംപയ് സോറനും. ആറു എം.എൽ.എമാർ ഇദ്ദേഹത്തിന്റെ കൂടെയുണ്ടെന്ന് റിപോർട്ടുകളുണ്ടായിരുന്നെങ്കിലും അത്തരം കാര്യങ്ങളിലൊന്നും ഔദ്യോഗിക വെളിപ്പെടുത്തലുകൾ ഒന്നുമുണ്ടായിട്ടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amith Shah BJP champai soren
    Latest News
    അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    07/06/2025
    പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    07/06/2025
    ഗാസയില്‍ 48 മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടു; 304 പേര്‍ക്ക് പരിക്ക്
    07/06/2025
    ക്ലബ് ലോകകപ്പ് കളിക്കില്ല, എല്ലാ ഓഫറുകളും നിരസിച്ചു-ക്രിസ്റ്റ്യാനോ റൊണാൾഡോ
    07/06/2025
    ഹൃദയസ്തംഭനം: നാദാപുരം സ്വദേശി ഖത്തറില്‍ മരണപ്പെട്ടു
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version