Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 13
    Breaking:
    • സാമ്പത്തികശാസ്ത്ര നൊബേൽ 2025: ജോയൽ മൊകീർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹൊവീറ്റ് എന്നിവർക്ക് പുരസ്കാരം
    • ഖത്തർ അമീർ അമ്പരപ്പിക്കുന്ന വ്യക്തി, ധീരൻ…പ്രശംസയുമായി ട്രംപ്
    • ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ “ദി 33″| Story of The Day| Oct: 13
    • പോലീസ് മർദനത്തിൽ ലോക്‌സഭാ സ്‌പീക്കർക്ക് പരാതി നൽകി ഷാഫി പറമ്പിൽ
    • ബന്ദി മോചനത്തിന് പിന്നാലെ ട്രംപ് ഇസ്രായിലിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ആരോപണവിധേയർ ആരായാലും സ്ഥാനത്ത് ഉണ്ടാകില്ലെന്ന് നടൻ ജഗദീഷ്; പലരും കെട്ടിയാടുന്നത് കൊടും ചതിയുടെയും പകയുടെയും വേഷം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌25/08/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v80), default quality
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: നടൻ സിദ്ദിഖിന്റെ രാജി ‘അമ്മ’ സ്വാഗതം ചെയ്യുന്നുവെന്നും ആരോപണ വിധേയർ ആരായാലും അധികാരസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും അമ്മ വൈസ് പ്രസിഡന്റും നടനുമായ ജഗദീഷ് പറഞ്ഞു.

    ബംഗാളി നടിയുടെ പരാതിയിൽ കേസെടുത്താൽ അതിനെ നേരിടേണ്ടത് സിദ്ദിഖാണ്. ‘അമ്മ’ എന്ന നിലയിൽ സംഘടന കേസിന് പിന്തുണ നൽകേണ്ടതില്ലെന്നും ജഗദീഷ് പറഞ്ഞു. ‘അമ്മ’ അവൈലബിൾ എക്‌സിക്യൂട്ടീവ് ചൊവ്വാഴ്ച ചേരാൻ സാധ്യതയുണ്ട്. പകരം ചുമതല അടക്കമുള്ള കാര്യങ്ങൾ അതിൽ തീരുമാനിക്കും. ആരോപണ വിധേയർ ആരായാലും അധികാര സ്ഥാനത്ത് ഉണ്ടാകില്ലെന്നും ജഗദീഷ് പ്രതികരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടിമാരുടെ ആരോപണങ്ങളിൽ കുരുങ്ങി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് സംവിധായകൻ രഞ്ജിത്തിനും അമ്മയുടെ ജനറൽസെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖിനും പടിയിറങ്ങേണ്ടി വന്നത്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ കടുത്ത ക്രിമിനൽ ആരോപണം ഉയർന്നപ്പോഴും കേസിൽ അറസ്റ്റിലായപ്പോഴുമെല്ലാം ദിലീപിനെ പിന്തുണച്ചും ന്യായീകരിച്ചും നടന്നവരാണ് രാജിവെച്ചതെന്നതും ശ്രദ്ധേയമാണ്. ആരോപണങ്ങളെയും വിമർശങ്ങളെയും മാസ് ഡയലോഗിലൂടെയും സിനിമാ സ്‌റ്റൈൽ മാനറിസങ്ങളിലൂടെയും മറികടക്കാമെന്ന താരരാജാക്കന്മാരുടെ മിഥ്യാ ധാരണകൂടിയാണ് രാജിയോടെ പൊളിഞ്ഞുവീണത്.

    ജഗതിഷിനെയും ആഷിഖ് അബുവിനെയും പോലുള്ള താരങ്ങളുടെ തുറന്നു പറച്ചിൽ ‘അമ്മ’യിൽ പ്രതീക്ഷ നൽകുമ്പോഴും അധികാരത്തിന്റെ ഹുങ്കും സ്വാധീനവും ഉപയോഗിച്ച് ഇരകളെ അപമാനിച്ചും നിശബ്ദരാക്കിയുമുള്ള താരങ്ങളുടെ വേട്ടയാടൽ ഇനി നടക്കില്ലെന്ന് തീർപ്പാക്കാൻ അമ്മയെന്ന താരസംഘടനയ്ക്കും നേതൃത്വത്തിനും സാധിക്കേണ്ടിയിരിക്കുന്നു. ഒപ്പം സർക്കാർ സംവിധാനങ്ങളും പോലീസും ഇരകൾക്കു നീതി ലഭ്യമാക്കുന്ന ശക്തമായ നടപടികളിലേക്ക് നീങ്ങിയാൽ കുത്തഴിഞ്ഞ ഈ സംസ്‌കാരത്തിന് വലിയൊരളവുവരേ തടയിടാനാകുമെന്നാണ് പ്രതീക്ഷ.

    CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 82

    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാർ സിനിമ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്കിയ 51 പേരുടെ വെളിപ്പെടുത്തലുകൾ അടങ്ങിയ റിപോർട്ട് പുറത്തുവന്നതോടെയാണ് മലയാള സിനിമയിലെ താരബിംബങ്ങൾക്ക് വൻതോതിൽ മങ്ങലേറ്റത്. വെള്ളിത്തിരയിലെ താരത്തിളക്കം പലരുടെയും യഥാർത്ഥ ജീവിതവുമായി ഇല്ലെന്നും ഇവർ കെട്ടിയാടുന്ന വേഷങ്ങൾ കൊടും ചതിയുടെയും പകയുടേതുമാണെന്നും തെളിയിക്കുന്ന ആരോപണങ്ങളാണ് അനുഭവസ്ഥരിലൂടെ ഹേമ കമ്മിറ്റി ചൂണ്ടിക്കാണിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Sexual Allegation Siddique and Ranjith's resignation
    Latest News
    സാമ്പത്തികശാസ്ത്ര നൊബേൽ 2025: ജോയൽ മൊകീർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹൊവീറ്റ് എന്നിവർക്ക് പുരസ്കാരം
    13/10/2025
    ഖത്തർ അമീർ അമ്പരപ്പിക്കുന്ന വ്യക്തി, ധീരൻ…പ്രശംസയുമായി ട്രംപ്
    13/10/2025
    ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ “ദി 33″| Story of The Day| Oct: 13
    13/10/2025
    പോലീസ് മർദനത്തിൽ ലോക്‌സഭാ സ്‌പീക്കർക്ക് പരാതി നൽകി ഷാഫി പറമ്പിൽ
    13/10/2025
    ബന്ദി മോചനത്തിന് പിന്നാലെ ട്രംപ് ഇസ്രായിലിൽ
    13/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version