ഷാർജ: ഭാര്യയെും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യക്ക് തുനിഞ്ഞ ഇന്ത്യക്കാരനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.
38-കാരനായ ഇന്ത്യക്കാരനാണ് ക്രൂരകൃത്യത്തിന് ശ്രമിച്ചത്. നിലവിൽ മൂന്നുപേരും ആശുപത്രിയിൽ ചികിൽസയിലാണുള്ളത്. ഇവർ അപകടനില തരണം ചെയ്തതായും ആശുപത്രിയിൽ സുഖം പ്രാപിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group