കാഠ്മണ്ഡു- നേപ്പാളിൽ ബസ് നദിയിലേക്ക് ഇന്ത്യക്കാരായ പതിനാലു പേർ മരിച്ചു. പതിനേഴ് പേർക്ക് പരിക്കേറ്റു. നാൽപ്പതോളം പേരുമായി പുറപ്പെട്ട ബസാണ് കാഠ്മണ്ഡുവിന് 110 കിലോമീറ്റർ അകലെ തനാഹുൻ ജില്ലയിലെ മർസ്യാംഗ്ഡി നദിയിലേക്ക് മറിഞ്ഞത്. പൊഖാറയിൽനിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.
ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത ബസാണിത്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം, നേപ്പാളിലെ ചിത്വാൻ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് ബസുകൾ ത്രിശൂലി നദിയിലേക്ക് ഒഴുകിപ്പോയി അഞ്ച് ഇന്ത്യക്കാർ മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group