റാസൽഖൈമ: കുടുംബവഴക്കിനിടെ തറ കഴുകാൻ ഭർത്താവിന്റെ വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ച് നശിപ്പിച്ചതിന് ഭാര്യയ്ക്ക് 5000 ദിർഹം പിഴ. റാസൽഖൈമ കോടതിയാണ് പിഴ വിധിച്ചത്.ഭാര്യയുടെ കുറ്റസമ്മതവും ഭർത്താവ് നൽകിയ സാക്ഷ്യപത്രവും നാശനഷ്ടം സംഭവിച്ച വസ്തുക്കളുടെ ഫോട്ടോഗ്രാഫുകളും അടിസ്ഥാനമാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്.
മാത്രമല്ല കേസുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ ചെലവുകളും യുവതി അടയ്ക്കണമെന്നും ഉത്തരവിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group