കോഴിക്കോട്- വയനാട് ഉരുൾപ്പൊട്ടലിൽ ദുരന്തം അനുഭവിച്ചവർക്ക് സഹായം പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. 691 കുടുംബങ്ങൾക്ക് 15000 രൂപ വീതം ഉടൻ സഹായം നൽകും. 40 വ്യാപാരികൾക്ക് അരലക്ഷം രൂപയുടെ സഹായവും വിതരണം ചെയ്യും. അടുത്ത വെള്ളിയാഴ്ച (ഓഗസ്റ്റ് 23) മുതൽ സഹായം വിതരണം ചെയ്യുമെന്നും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ചെലവഴിക്കുന്ന തുകയും പണം പിരിക്കാനായി മുസ്ലിം ലീഗ് ഏർപ്പെടുത്തിയ ആപ്പിൽ പ്രദർശിപ്പിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group