തബൂക്ക് – നടുക്കടലില്‍ ബോട്ട് മുങ്ങി മരണത്തെ മുഖാമുഖം കണ്ട രണ്ടു ബംഗ്ലാദേശുകാരെ തബൂക്ക് പ്രവിശ്യയിലെ അല്‍വജ് സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേനക്കു കീഴിലെ സെര്‍ച്ച് ആന്റ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി. സൗദിയില്‍ നിയമാനുസൃത ഇഖാമയില്‍ കഴിയുന്ന ബംഗ്ലാദേശുകാരെ പ്രാഥമിക ശുശ്രൂഷകള്‍ നല്കി ആശുപത്രിയിലേക്ക് നീക്കി.
സമുദ്ര സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥാ സാഹചര്യങ്ങള്‍ നിരീക്ഷിക്കണമെന്നും കാലാവസ്ഥാ വ്യതിയാനങ്ങള്‍ ശ്രദ്ധിക്കണമെന്നും സമുദ്രയാത്രക്ക് പുറപ്പെടുന്നതിനു മുമ്പായി ബോട്ടിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അതിര്‍ത്തി സുരക്ഷാ സേന ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളില്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 994 എന്ന നമ്പറിലും ബന്ധപ്പെട്ട് സഹായം തേടണമെന്നും അതിര്‍ത്തി സുരക്ഷാ സേന പറഞ്ഞു.