കോഴിക്കോട്- കോഴിക്കോട് കല്ലായിയിൽ ഉണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി സ്വദേശികളായ സുഹൃത്തുക്കൾ മരിച്ചു. കോടങ്ങാട് ഇളനീർക്കര കോച്ചാമ്പള്ളി അമീറലി -ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ് സാബിത് (21), മഞ്ഞപ്പുലത്ത് മുഹമ്മദലിയുടെയും റസിയാബിയുടെയും മകൻ മുഹമ്മദ് സിയാദ് (18) എന്നിവരാണു മരിച്ചത്.
ഇവർ സഞ്ചരിച്ച ബൈക്കും ബസ്സും കൂട്ടിയിടിച്ചാണ് അപകടം സാബിത് ഓട്ടോമൊബൈൽ കോഴ്സ് വിദ്യാർഥിയും സിയാദ് വാഴക്കാട് ഐടിഐ വിദ്യാർഥിയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group