ബുറൈദ: ഇന്ത്യയുടെ സൗന്ദര്യം മതേതരത്വം ആണെന്നും ഫാസിസ്റ്റുകളും ഏകാധിപതികളും മതത്തിന്റെ പേരിൽ നമ്മുടെ നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യൻ ജനത നൽകിയ തിരിച്ചടിയാണ് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പുകളിൽ കണ്ടെതെന്നും സമസ്ത ഇസ്ലാമിക് സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 78 -ാം വാർഷികദിനത്തിന്റെ ഭാഗമായി ‘മതേതരത്വം ഇന്ത്യയുടെ മതം’ എന്നപേരിൽ സമസ്ത ഇസ്ലാമിക് സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റി ബുറൈദയിൽ നടത്തിയ രാഷ്ട്രരക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ. ബഷീർ ഫൈസി അമ്മിനിക്കാട് അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി ബുറൈദ ജനറൽ സെക്രട്ടറി ബഷീർ വെള്ളില, സാമൂഹ്യ പ്രവർത്തകൻ ഫൈസൽ ആലത്തൂർ, എന്നിവർ സംസാരിച്ചു. റഫീഖ് അരീക്കോട് സ്വാഗതവും ഷബീറലി ചാലാട് നന്ദിയും പറഞ്ഞു.
സൈതലവി കോട്ടപ്പുറം, നാസർ ഫൈസി തരുവണ, റഫീഖ് ചെങ്ങളായി, ശരീഫ് മാങ്കടവ്, സാജിദ് വയനാട്, ഉമ്മർ മാവൂർ,കരീം കോട്ടക്കൽ, ഹുസൈൻ പട്ടാമ്പി, ഇസ്മായിൽ ചെറു കുളമ്പ്, ഹാരിസ് കോഴിചെന, അൻസാർ പാലക്കാട്, സലാം പുളിക്കൽ, ഹാരിസ് അമ്മിനിക്കാട് എന്നിവർ നേതൃത്വം നൽകി.