ദമാം- ഇന്ത്യയുടെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സൗദി അൽഖോബാർ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന എഡ്യൂകൈറ്റ്സ് ന് കീഴിൽ കീഴിൽ വിദ്യാർത്ഥികൾക്കായി ‘ഇന്ത്യയുടെ ആത്മാവ് / Soul of India’ എന്ന വിഷയത്തിൽ ലേഖന മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ സംസ്കാരവും പൈതൃകവും ദേശീയതയും പുതുതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുതകുന്ന വിവിധയിനം പരിപാടികളാണ് ഈ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എഡ്യൂകൈറ്റ്സ് ആസൂത്രണം ചെയ്തിട്ടുള്ളത്.
സ്വന്തമായി എഴുതിയ / ടൈപ്പ് ചെയ്ത ലേഖനത്തിന്റെ ക്ലിയർ കോപ്പി പി.ഡി.എഫ് ഫോർമാറ്റിൽ താഴെയുള്ള വാട്സാപ്പ് നമ്പറിലേക്കോ ഇമെയ്‌ലിലേക്കോ 2024 ആഗസ്ത് 31 ന് മുമ്പ് സമർപ്പിക്കേണ്ടതാണ്.
ഏറ്റവും മികച്ച മൂന്ന് രചനകൾക്ക് പ്രത്യേക സമ്മാനവും അനുമോദനപത്രവും മറ്റുള്ള എല്ലാവർക്കും പാർട്ടിസിപ്പന്റ്സ് സർട്ടിഫിക്കറ്റും നൽകും. ലേഖനം നാല് പേജിൽ കുറയാനോ പത്ത് പേജിൽ കവിയാനോ പാടില്ല, സ്വന്തമായ മൗലികമായ രചനയായിരിക്കണം, ഇമെയിൽ & വാട്സാപ്പ് നമ്പർ രേഖപ്പെടുത്തിയിരിക്കണം, ലേഖനം മലയാളം / ഇംഗ്ലീഷ് ഭാഷയിലായിരിക്കണം, എഴുത്താണെങ്കിൽ മുഴുവൻ പേജും ഒരു പിഡിഎഫ് ഫയലിൽ ഉൾകൊള്ളിക്കുക, ടൈപ്പ് ചെയ്ത ലേഖനം – പിഡിഎഫ്/വേർഡ്/യൂണികോഡ് ഫോർമാറ്റിൽ അയക്കുക, അന്തിമ തീരുമാനം ജൂറികളിൽ നിക്ഷിപ്തമായിരിക്കും, ലേഖനത്തിന്റെ പകർപ്പവകാശം സമിതിക്കായിരിക്കും, തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങൾ സമാഹാരമായി പുറത്തിറക്കും. ലേഖനം സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31. നമ്പർ : +966 570 454 185, ഇമെയിൽ : info@edukites.com