ജിദ്ദ – സൗദിയിലെ സ്കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ ചൈനീസ് അധ്യാപകര്‍ എത്തുന്നു. 175 ചൈനീസ് അധ്യാപകര്‍ ഓഗസ്റ്റ് മധ്യത്തോടെ സൗദി സ്കൂളുകളില്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് ചൈന ഡെയ്ലി ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചൈനീസ് പഠിപ്പിക്കുന്ന മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് ചൈനീസ് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത്.
സൗദി സ്കൂളുകളില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായി ചൈനീസ് അധ്യാപകര്‍ക്ക് ടിയാന്‍ജിന്‍ യൂനിവേഴ്സിറ്റിയില്‍ ജൂലൈ 29 മുതല്‍ ഓഗസ്റ്റ് രണ്ടു വരെയുള്ള ദിവസങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. സൗദി വിദ്യാഭ്യാസ മന്ത്രാലയവും ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ ഭാഷാ വിദ്യാഭ്യാസ സഹകരണ കേന്ദ്രവും സഹകരിച്ചാണ് സര്‍വകലാശാലയുമായി ചേര്‍ന്ന് പരിശീലനം സംഘടിപ്പിച്ചത്.