കൊയിലാണ്ടി: കൊയിലാണ്ടി തീരക്കടലിൽ ബോട്ടിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്നു മൽസ്യതൊഴിലാളികൾക്ക് പരിക്ക്. തമിഴ്നാട് കുളച്ചൽ സ്വദേശികളായ കുമാർ, ഷിബു, ജോസ് എന്നിവർക്കാണ് പരുക്ക്.
കൊയിലാണ്ടിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് അപകടം. പരിക്കേറ്റവരെ കോസ്റ്റ് ഗാർഡ് ഹാർബറിൽ എത്തിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമാ യിരുന്നു. പ്രഥമ ശുശ്രുഷക്ക് ശേഷം ഗുരുതര പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നു രാവിലെ യാണ് സംഭവം. ഭക്ഷണം പാകം ചെയ്യുമ്പോൾ കുക്കർ പൊട്ടിതെറിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group