ജിസാന്‍ – ജിസാനില്‍ മെയിന്‍ റോഡില്‍ കാര്‍ ഒഴുക്കില്‍പെട്ടു. ശക്തമായ മലവെള്ളപ്പാച്ചിലിനിടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ഒഴുക്കില്‍ പെട്ടത്. റോഡിന്റെ ഇരു വശങ്ങളിലുമായി ഏതാനും സൗദി പൗരന്മാര് അപകടത്തിന് സാക്ഷികളായെങ്കിലും ഡ്രൈവറെ സഹായിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. കാര്‍ ഒഴുക്കില്‍ പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. സൗദിയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്വരകളും റോഡുകളും മുറിച്ചുകടക്കുന്നത് 10,000 റിയാല്‍ പിഴ ലഭിക്കുന്ന ഗതാഗത നിയമ ലംഘനമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group