റിയാദ്- പൊടുന്നനെ ഉണ്ടാകുന്ന ദുരന്തങ്ങളുടെ സമയത്ത് തളര്‍ന്നു പകച്ചു നില്‍ക്കാതെ സഹജീവികളെ ചേര്‍ത്തുപിടിക്കാനും മറ്റുള്ളവര്‍ക്ക് സാധ്യമാകുന്ന വിധത്തില്‍ അത്താണിയാവാനും ആണ് നമ്മള് ശ്രദ്ധിക്കേണ്ടതെന്ന്ഇന്ത്യന് കള്‍ച്ചറല്‍ ഫൗണ്ടേഷന് (ഐ സി എഫ്) പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ ഉല്‍ബോധിപ്പിച്ചു. വയനാട്ടിലെ പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ഥന സംഗമത്തിന് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടകരമായ ഈ സമയത്ത് എല്ലാവരും നിതാന്ത ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ സെക്രടറി അബ്ദുല്‍ മജിദ് താനാളൂര്‍, ഫിനാന്‍സ് സെക്രട്ടറി ഷമീര്‍ രണ്ടത്താണി, ദഅവാ പ്രസിഡന്റ് അബ്ദുറഹിമാന് സഖാഫി എന്നിവരും പ്രസംഗിച്ചു.