ജിദ്ദ:ഏറനാടിന്റെ വീരപുത്രനും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ആവേശവുമായ സ: കുഞ്ഞാലിയെ നവോദയ ജിദ്ദ അനുസ്മരിച്ചു. പാവങ്ങളുടെയും തൊഴിലാളികളുടെ ഇടയിൽ നിന്ന് കൊണ്ട് പ്രവർത്തിച്ച കുഞ്ഞാലിയുടെ ജീവിതം പൂർണ്ണമായും പ്രസ്ഥാനത്തിന് സമർപ്പിച്ചതായിരുന്നു, അതിനാൽ കുഞ്ഞാലി എപ്പോഴും ജന്മിമുതലാളിമാരുടെ കണ്ണിലെ കരടായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണത്തിൽ സുബ്രഹ്മണ്യൻ പുഴക്കൽ സൂചിപ്പിച്ചു.
ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ തങ്ങളുടെ സർക്കാർ നിലനിർത്താൻ വേണ്ടിയുള്ള ബഡ്ജറ്റ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവാസികളെയും കേരളത്തോടും കടുത്ത അവഗണനയാണ് ബഡ്ജറ്റിലൂടെ പ്രകടിപ്പിച്ചിരിക്കുന്നതെന്നു ഉദ്ഘാടന പ്രസംഗത്തിൽ നവോദയ സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട് സൂചിപ്പിച്ചു.
ഷറഫിയ ഏരിയ പ്രസിഡന്റ് ഫൈസൽ കോടശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്നചടങ്ങിൽ നവോദയ കേന്ദ്ര ട്രഷറർ സി എം അബ്ദുറഹ്മാൻ, കേന്ദ്ര കമ്മിറ്റി അംഗം ജിജോ അങ്കമാലി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ഷറഫിയ ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ സ്വാഗതവും സലാം മമ്പാട് നന്ദിയും പറഞ്ഞു.