റിയാദ് – സൗദി പൗരന്റെ കാര്‍ അജ്ഞാതന്‍ പെട്രോളൊഴിച്ച് അഗ്നിക്കിരയാക്കി. അല്ദീറയില് വേനലവധിക്കാലം ചെലവഴിക്കാന്‍ കുടുംബ സമേതം എത്തിയ സൗദി പൗരന്റെ കാറാണ് നശിപ്പിച്ചത്. കാറിന്റെ ഉള്‍വശം പൂര്‍ണമായും കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ എത്തിയാണ് കാറിലെ തീയണച്ചത്.
തങ്ങള്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അജ്ഞാതന്‍ കാര്‍ അഗ്നിക്കിരയാക്കിയതെന്ന് സൗദി പൗരന് പറഞ്ഞു. കാര്‍ ആരാണ് അഗ്നിക്കിരയാക്കിയതെന്നോ ഇതിനുള്ള കാരണമെന്താണെന്നോ തനിക്കറിയില്ല. തനിക്ക് ശത്രുക്കളുമില്ല. വേനലവധിക്കാലത്ത് 25 ദിവസം ചെലഴിക്കാനാണ് താനും കുടുംബവും അല്ദീറയിലെത്തിയത്. അവധി തീരാന്‍ ഒരാഴ്ച കൂടി ശേഷിക്കെ വെള്ളിയാഴ്ചയാണ് അജ്ഞാന് കാര്‍ അഗ്നിക്കിരയാക്കിയത്. തന്റെ കുടുംബത്തിന് ആകെയുള്ള കാറാണിതെന്നും സൗദി പൗരന് പറഞ്ഞു. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.