കൊല്ലം: കൊല്ലത്ത് നടന്ന ഹനാപകടത്തിൽ എട്ട് വയസ്സ്കാരന് ദാരുണാന്ത്യം. പോളയത്തോട് ജംഗ്ഷനിൽ നടന്ന അപകടത്തിൽ മാതാപിതാക്കൾക്കൊപ്പം സഞ്ചരിച്ചിരുന്ന വിശ്വജിത് ആണ് മരണത്തിന് ഇരയായത്. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന സിറ്റി ബസ്സിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് മൂന്ന്ചക്രമുള്ള സ്കൂട്ടർ മറിയുകയും വിശ്വജിത്ത് ബസ്സിൻ്റെ അടിയിൽ പെടുകയുമായിരുന്നു. ബസ്സിൻ്റെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങിയാണ് ദാരുണ അന്ത്യം സംഭവിച്ചത്.
ഇരവിപുരത്ത് താമസിക്കുന്ന കുടുംബം വിശ്വജിത്ത് പഠിക്കുന്ന ദേവമാത സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം. മാതാപിക്കൽ ഗുരുതര പരിക്കുകളോടെ കൊല്ലം ജില്ല ആശുപത്രിൽ ചികിത്സയിലാണ്. വിശ്വജിത് മരിച്ച വിവരം മാതാപിതാക്കളെ അറിയിച്ചിട്ടില്ല. വിശ്വജിത്തിൻ്റെ മൃതശരീരം ജില്ല ആശുപത്രിയിലാണ്.