Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 4
    Breaking:
    • ഇനി യുഡിഎഫ് ഭരിക്കും, പത്തുവർഷത്തെ ഇടതുകാലത്തിന് അന്ത്യം
    • അരനൂറ്റാണ്ടിന്റെ ചരിത്രം വഴിമാറുന്നു; ‘തമിഴക വെട്രി കഴകം’ ഭരണത്തിലേക്ക്, ഞെട്ടിച്ച് വിജയ്‌യുടെ രാഷ്ട്രീയ ഉദയം
    • മത്സരിച്ച 12 ഇടത്തും തോറ്റ് കേരള കോൺ​ഗ്രസ് (എം)
    • ​കഴക്കൂട്ടത്തും ബിജെപി; നിയമസഭയിലേക്ക് ഇത്തവണ മൂന്ന് എംഎൽഎമാർ
    • “കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കും”; ചരിത്ര വിജയത്തിൽ ആവേശം പങ്കുവെച്ച് നേതാക്കൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വിശുദ്ധ കഅ്ബാലയം കഴുകൽ, നടപടിക്രമങ്ങൾ ഇങ്ങിനെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/07/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കഴുകല്‍ ചടങ്ങിനു മുന്നോടിയായി മതാഫില്‍ നിലയുറപ്പിച്ച സുരക്ഷാ സൈനികര്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – വിശുദ്ധ കഅ്ബാലയം കഴുകൽ ചടങ്ങ് ഇന്ന് രാവിലെ ഭക്തിനിർഭരമായ അന്തരീഷത്തിൽ അവസാനിച്ചു.
    കഴുകൽ ചടങ്ങിന്റെ വിശദാംശങ്ങൾ ഇങ്ങിനെയാണ്.
    കഴുകല്‍ ചടങ്ങിന് 20 ലിറ്റര്‍ സംസം വെള്ളമാണ് ഹറംകാര്യ വകുപ്പ് പ്രത്യേകം തയാറാക്കുന്നത്. പത്തു ലിറ്റര്‍ ശേഷിയുള്ള രണ്ടു വെള്ളി കന്നാസുകളില്‍ ഈ വെള്ളം സൂക്ഷിക്കുന്നു. ഹറംകാര്യ വകുപ്പിന്റെ എംബ്ലവും വിഷന്‍ 2030 പദ്ധതി മുദ്രയും കന്നാസുകളില്‍ പതിച്ചിട്ടുണ്ട്. ഇതില്‍ ഒരു കന്നാസില്‍ 549 മില്ലീലിറ്റര്‍ തായിഫ് പനിനീരും ഉയര്‍ന്ന ഗുണമേന്മയുള്ള 24 മില്ലീലിറ്റര്‍ തായിഫ് റോസ് ഓയിലും ഹറമിലെ ഉപയോഗത്തിന് പ്രത്യേകം തയാറാക്കുന്ന 24 മില്ലീലിറ്റര്‍ ഊദ് ഓയിലും മൂന്നു മില്ലീലിറ്റര്‍ കസ്തൂരിയും കലര്‍ത്തുന്നു. കഴുകല്‍ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്നതിനു മുമ്പായി ഈ കന്നാസിലെ വെള്ളം നന്നായി കലക്കും. രണ്ടാമത്തെ വെള്ളി കന്നാസില്‍ യാതൊന്നും കൂട്ടിച്ചേര്‍ക്കാത്ത സംസം വെള്ളമാണുണ്ടാവുക.

    പനിനീരും റോസ് ഓയിലും ഊദ് എണ്ണയും കസ്തൂരിയും കലര്‍ത്തിയ സംസം വെള്ളത്തിന്റെ പകുതിയും ഒന്നും കലര്‍ത്താത്ത സംസം വെള്ളം പൂര്‍ണമായും വിശുദ്ധ കഅ്ബാലയത്തിന്റെ നിലം കഴുകാന്‍ ഉപയോഗിക്കും. കഴുകല്‍ ചടങ്ങ് ആരംഭിക്കുന്നതിനു മുമ്പായി കഅ്ബാലയത്തിന്റെ ഉള്‍വശത്ത് ഏറ്റവും മുന്തിയ ഊദ് ഉപയോഗിച്ച് പുകക്കും. ഇതിന് അര കിലോ ഊദ് ആണ് ഉപയോഗിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹറംകാര്യ വകുപ്പിന്റെ എംബ്ലം മുദ്രണം ചെയ്ത മുന്തിയ ഇനം കോട്ടന്‍ തുണിക്കഷ്ണങ്ങളാണ് കഅ്ബാലയത്തിന്റെ ചുമരുകളും തൂണുകളും നനച്ച് തുടക്കാന്‍ ഉപയോഗിക്കുന്നത്. ചുമരുകള്‍ തുടക്കുന്നതിനു മുമ്പായി ഈ തുണിക്കഷ്ണങ്ങളില്‍ നേരിട്ട് ഏതാനും തുള്ളി ഊദ് എണ്ണ ചേര്‍ക്കും. സുഗന്ധങ്ങള്‍ കലര്‍ത്തി പ്രത്യേകം തയാറാക്കിയ അഞ്ചു ലിറ്റര്‍ സംസം വെള്ളമാണ് ചുമരുകളും തൂണുകളും തുടക്കാന്‍ ഉപയോഗിക്കുന്നത്.

    കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി

    കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായ ശേഷം ഹറമിന്റെ ഉള്‍വശം ഉണക്കാന്‍ വെള്ളി പിടികളുള്ള പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. വെള്ളി പിടികളില്‍ ഹറംകാര്യ വകുപ്പിന്റെ എംബ്ലവും വിശുദ്ധ കഅ്ബാലയത്തിന്റെ കഴുകല്‍ ചടങ്ങ് പ്രതിപാദിക്കുന്ന കവിതാശകലവും ആലേഖനം ചെയ്തിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വര്‍ഷത്തില്‍ രണ്ടു തവണ കഅ്ബാലയം കഴുകിയിരുന്നു. ഇപ്പോള്‍ കൊല്ലത്തില്‍ ഒരു തവണയാണ് വിശുദ്ധ കഅ്ബാലയം കഴുകുന്നത്. എല്ലാ വര്‍ഷവും മുഹറം പതിനഞ്ചിനാണ് കഴുകല്‍ ചടങ്ങ് നടത്തുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇനി യുഡിഎഫ് ഭരിക്കും, പത്തുവർഷത്തെ ഇടതുകാലത്തിന് അന്ത്യം
    04/05/2026
    അരനൂറ്റാണ്ടിന്റെ ചരിത്രം വഴിമാറുന്നു; ‘തമിഴക വെട്രി കഴകം’ ഭരണത്തിലേക്ക്, ഞെട്ടിച്ച് വിജയ്‌യുടെ രാഷ്ട്രീയ ഉദയം
    04/05/2026
    മത്സരിച്ച 12 ഇടത്തും തോറ്റ് കേരള കോൺ​ഗ്രസ് (എം)
    04/05/2026
    ​കഴക്കൂട്ടത്തും ബിജെപി; നിയമസഭയിലേക്ക് ഇത്തവണ മൂന്ന് എംഎൽഎമാർ
    04/05/2026
    “കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കും”; ചരിത്ര വിജയത്തിൽ ആവേശം പങ്കുവെച്ച് നേതാക്കൾ
    04/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version