ബ്രൂക്ലിൻ(ന്യൂയോർക്ക്): ബ്രൂക്ലിൻ കുടുംബത്തിലെ രണ്ട് ചെറിയ കുട്ടികൾ ഉൾപ്പെടെ നാല് പേരെ ബെൻസൺഹർസ്റ്റ് അപ്പാർട്ട്മെൻ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന 24 കാരനായ ബന്ധുവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.
കഴുത്തിലും ശരീരത്തിലും ഒന്നിലധികം കുത്തേറ്റ നിലയിൽ 56 കാരിയായ സ്ത്രീയെയാണ് മരിച്ച നിലയിൽ ആദ്യം കണ്ടെത്തിയതെന്ന് ന്യൂയോർക്ക് പോലീസ് പറഞ്ഞു. 27 വയസ്സുള്ള ഒരു സ്ത്രീ, 5 വയസ്സുള്ള പെൺകുട്ടി, 4 വയസ്സുള്ള ആൺകുട്ടി എന്നിവരെയും അപ്പാർട്ട്മെൻ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.അക്രമിയെ ഉടൻ പോലീസ് പിടികൂടി. ആഭ്യന്തര തർക്കത്തിൻ്റെ ഭാഗമാണ് കൊലപാതകം എന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group