ന്യൂദൽഹി- ഉത്തർപ്രദേശിയെ ഗോണ്ടയിൽ തീവണ്ടി പാളം തെറ്റി രണ്ടു പേർ മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനിൻ്റെ നിരവധി കോച്ചുകളാണ് പാളം തെറ്റിയത്. അതേസമയം, നാല് യാത്രക്കാർ മരിച്ചതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പിടിഐയോട് പറഞ്ഞു. ഉത്തർപ്രദേശിലെ ഗോണ്ടയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് സംഭവം.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രക്ഷാസംഘം സംഭവസ്ഥലത്തെത്തി. യാത്രക്കാർ ലഗേജുമായി ട്രാക്കിൻ്റെ വശങ്ങളിൽ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ചണ്ഡീഗഢിൽ നിന്ന് അസമിലെ ദിബ്രുഗഢിലേക്ക് പോവുകയായിരുന്ന 15904 നമ്പർ ട്രെയിനാണ് അപകടം സംഭവിച്ചത്. കൂട്ടിയിടിക്കുന്നതിന് തൊട്ടുമുമ്പ് വലിയ സ്‌ഫോടന ശബ്ദം കേട്ടതായി ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് അവകാശപ്പെട്ടു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവിട്ടു.
15 ആംബുലൻസുകളുമായി 40 അംഗ മെഡിക്കൽ സംഘം സ്ഥലത്തുണ്ട്, കൂടുതൽ ആംബുലൻസുകൾ അപകട സ്ഥലത്തേക്ക് തിരിച്ചു. 21 കോച്ചുകളിൽ, എസി കമ്പാർട്ടുമെൻ്റിൻ്റെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്.