വടകര: സിവില്‍ പോലീസ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. മണിയൂര്‍ തെരു തലക്കേപൊയില്‍ എം.ജിനേഷാണ് (42) മരിച്ചത്. മേപ്പയൂർ സ്റ്റേഷനിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ജിനേഷ് ഇന്ന് വൈകുന്നേരം കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് കോഴിക്കോടേക്ക് കൊണ്ടുപോകവെ സ്ഥിതി മോശമായതിനെ തുടര്‍ന്ന് നന്തിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എങ്കിലും ജീവന് രക്ഷിക്കാനായില്ല. പരേതനായ കണിയാന്‍കണ്ടി കുഞ്ഞിരാമന്റെയും ലീലയുടെയും മകനാണ്. ഭാര്യ: ലിംന (വനിതാ സെല്‍ കോഴിക്കോട്). മക്കള്‍:അമല്‍ദേവ്, നിലാന്‍ ലിയോ. സഹോദരന്: ജിഷാന്ത്. സംസ്കാരം നാളെ രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group