ജിദ്ദ – രാജ്യത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ലൈസന്‍സില്ലാതെ പാസഞ്ചര്‍ ടാക്‌സി സര്‍വീസ് നടത്തിയ 1100 ലേറെ നിയമ ലംഘകരെ കഴിഞ്ഞ മാസം ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി.
ആഭ്യന്തര മന്ത്രാലയവുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് വിമാനത്താവളങ്ങളില്‍ നടത്തിയ ശക്തമായ പരിശോധനകളിലാണ് നിയമ ലംഘകര്‍ കുടുങ്ങിയത്.
വിമാനത്താവളങ്ങളില്‍ ലൈസന്‍സില്ലാതെ പാസഞ്ചര്‍ ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്ക് 5,000 റിയാല്‍ തോതില്‍ പിഴ ചുമത്തി വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും. കാറുകള്‍ കസ്റ്റഡിയിലെടുത്ത് യാര്‍ഡിലേക്ക് നീക്കാനും യാര്‍ഡില്‍ സൂക്ഷിക്കാനുമുള്ള ചെലവുകളും നിയമ ലംഘകരില്‍ നിന്ന് ഈടാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group