കുവൈത്ത് – കഴിഞ്ഞ വര്‍ഷം 479 കുവൈത്തി പൗരന്മാര് സൗദി പെണ്‍കുട്ടികളെ വിവാഹം ചെയ്തതായി കുവൈത്ത് നീതിന്യായ മന്ത്രാലയം വെളിപ്പെടുത്തി. ഇത്രയും സൗദി പെണ്‍കുട്ടികളും കുവൈത്തികളും തമ്മിലുള്ള വിവാഹം നീതിന്യായ മന്ത്രാലയം 2023 ല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു.
ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ബിദൂന്‍ വിഭാഗത്തില്‍ പെട്ട 205 പെണ്‍കുട്ടികളെയും 140 ഏഷ്യക്കാരികളെയും 110 ഇറാഖികളെയും 78 സിറിയക്കാരികളെയും 60 ജോര്ദാന്കാരികളെയും 48 ലെബനോനി പെണ്‍കുട്ടികളെയും 48 ഈജിപ്തുകാരികളെയും 19 യെമനി വനിതകളെയും 17 ബഹ്റൈന്കാരികളെയും 10 അമേരിക്കക്കാരികളെയും 53 അറബ് വംശജരെയും 42 യൂറോപ്യന്‍ വംശജരെയും 12 ആഫ്രിക്കക്കാരികളെയും കഴിഞ്ഞ വര്‍ഷം കുവൈത്തികള്‍ നിയമാനുസൃതം വിവാഹം ചെയ്ത് വിവാഹം രജിസ്റ്റര്‍ ചെയ്തതായും നീതിന്യായ മന്ത്രാലയം അറിയിച്ചു.