മക്ക – മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളെ ബന്ധിപ്പിച്ച് ഹജ് തീര്‍ഥാടകര്‍ക്കു വേണ്ടി സര്‍വീസ് നടത്തുന്ന മശാഇര്‍ മെട്രോ ഇത്തവണത്തെ ഹജിന് നടത്തിയത് 2,206 സര്‍വീസുകള്‍. ഇവയില്‍ 22 ലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്തു. ഇത്തവണത്തെ മശാഇര്‍ മെട്രോ പ്രവര്‍ത്തന പദ്ധതി വിജയകരമായി പര്യവസാനിച്ചതായി സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു. ദുല്‍ഹജ് ഏഴു മുതല്‍ പതിമൂന്നു വരെ ഏഴു ദിവസങ്ങളിലാണ് മശാഇര്‍ മെട്രോ സര്‍വീസുകള്‍ നടത്തിയത്.
ആദ്യ ദിവസം 29,000 ലേറെ തീര്‍ഥാടകര്‍ മെട്രോയില്‍ യാത്ര ചെയ്തു. ദുല്‍ഹജ് ഒമ്പതിന് മിനായില്‍ നിന്ന് അറഫയിലേക്ക് 2,92,000 ഹാജിമാരും ഒമ്പതിന് രാത്രി അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് 3,05,000 ലേറെ തീര്‍ഥാടകരും ദുല്‍ഹജ് പത്തിന് മുസ്ദലിഫയില്‍ നിന്ന് മിനായിലേക്ക് 3,83,000 ലേറെ ഹാജിമാരും മെട്രോയില്‍ യാത്ര ചെയ്തു.
ദുല്‍ഹജ് 11, 12, 13 ദിവസങ്ങളില്‍ 12 ലക്ഷത്തിലേറെ പേര്‍ മശാഇര്‍ മെട്രോ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തി. മിന-1, മിന-2, മുസ്ദലിഫ-3 സ്റ്റേഷനുകളില്‍ നിന്ന് മിന-3 (ജംറ) സ്റ്റേഷനിലേക്കാണ് ഇവര്‍ മെട്രോയില്‍ യാത്ര ചെയ്തത്. ജംറയിലേക്കുള്ള തീര്‍ഥാടകരുടെ നീക്കം എളുപ്പമാക്കാന്‍ ഈ സര്‍വീസുകള്‍ സഹായിച്ചതായി സൗദി അറേബ്യ റെയില്‍വെയ്‌സ് പറഞ്ഞു.