മിന: ഹജിനെത്തിയ ലക്ഷകണക്കിന് ഹാജിമാർക്ക് സേവനവുമായി മിനയിൽ ഐ.സി.എഫ്, ആർ.എസ്.സി, എച്ച്.വി.സി വളണ്ടിയർ കോർ സജ്ജമായി. ഹെൽപ്പ് ഡെസ്‌ക്, മെഡിക്കൽ ആന്റ് വീൽ ചെയർ വിംഗ്, ലോസ്റ്റ് ആന്റ് ഫൗണ്ട് ഡെസ്ക്, സ്‌കോളേഴ്‌സ് ടീം, മീഡിയ സെൽ തുടങ്ങിയായ വിവിധ വിഭാഗങ്ങളിലായി വളണ്ടിയർ കോർ സജ്ജമാണ്.
മിന ഹെല്പ് ഡെസ്കിനു പുറമെ സോഷ്യൽ മീഡിയ വഴി ഇന്ത്യക്കാർക്ക് പുറമെ ജി.സി.സി രാജ്യങ്ങൾ അടക്കം ലോകത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അന്വേഷങ്ങൾക്കു പരിഹാരമായി ഫീൽഡ് വളണ്ടീയർ ടീമുമായി കോർഡിനേറ്റ ചെയ്തു വഴിതെറ്റിയവരെ ടെൻറ്റിൽ എത്തിക്കുക, മെഡിക്കൽ സേവനം തുടങ്ങി ഇരുപത്തിനാല് മണിക്കൂറും സേവന നിരതതരായ ഹെൽപ് ഡെസ്‌ക് സംവിധാനം നിരവധി ഹാജിമാർക്ക് തണലേകി.
ഇന്ത്യയിൽ നിന്ന് സ്വകാര്യ ഹജ് ഗ്രൂപ്പ് വഴി ഹജിനെത്തി, അറഫയിൽനിന്നു കാണാതായ ആളെ രണ്ടു ദിവസത്തിന് ശേഷം കണ്ടെത്താൻ എച്ച്.വി.സിക്ക് സാധിച്ചു. ഭാര്യ പിതാവിനെ കണ്ടെത്തണമെന്ന് ഒമാനിൽ നിന്ന് എച്ച്.വി.സി സോഷ്യൽ മീഡിയ പേജ് വഴി ലഭിച്ച അഭ്യർത്ഥനയിലാണ് അന്വേഷണം നടത്തിയത്. ഇന്ന് അസീസിയയിൽനിന്നാണ് ഇവരെ കണ്ടെത്തിയത്. ഭക്ഷണവും പരിചരണവും നൽകി സുരക്ഷിതമായി മിനായിലെ ടെന്റിൽ ഇവരെ എത്തിച്ചു.