റിയാദ്: പ്രവാസികൾ അവരുടെ ജോലി സ്ഥലത്തെയും താമസസ്ഥലത്തേയും സാഹചര്യങ്ങൾ ജീവനും ആരോഗ്യത്തിനും ഭീഷണി യില്ലെന്ന് സ്വയം ഉറപ്പ് വറുത്തണമെന്നും കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റിലും ബഹ്റൈനിലും മറ്റും നടന്ന അപകടങ്ങൾ ആശങ്ക വർദ്ദിപ്പിക്കുന്നതാണന്നും മുഹമ്മദ് വേങ്ങര അഭിപ്രായപ്പെട്ടു, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് വളണ്ടിയർ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, ജില്ലാ കെ എം സി സി വെൽഫെയർ വിങ് ചെയർമാൻ റഫീക്ക് മഞ്ചേരി അധ്യക്ഷനായിരുന്നു.ചടങ്ങിൽ ജില്ലയിലെ 16 മണ്ഡലങ്ങളിൽനിന്നുമുളള പ്രവാസികൾക്കിടയിലെ പാവപ്പെട്ടവർക്കുള്ള പെരുന്നാൾ കിറ്റ് വിതരണവും നടന്നു. വിതരണോത്ഘാടനം ജില്ലാ കെ എം സി സി പ്രസിഡന്റ് ഷൗകത്ത് കടമ്പോട്ട് നിർവഹിച്ചു.
ചടങ്ങിൽ കുവൈറ്റിലുണ്ടായ അപകടത്തിൽ മരണപ്പെട്ടവർക്കായുള്ള അനുശോചന ദുഖാചരണ ചടങ്ങിന് കെ എം സി സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അസീസ് വെങ്കിട്ട നേതൃത്വം നൽകി.കെ എം സി സി വെൽഫെയർ വിങ്ങ് ട്രഷറർ റിയാസ് തിരൂർക്കാട് കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ചടങ്ങിൽ സൗദി കെ എം സി സി നാഷണൽ കമ്മിറ്റി ഭാരവാഹികളായ കെ .കെ . കോയാമുഹാജി, ഉസ്മാനലി പാലത്തീങ്ങൽ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് കല്പകഞ്ചേരി, സത്താർ താമരത്ത്,അബ്ദുറഹ്മാൻ ഫറൂക്ക്, സിറാജ് മേടപ്പിൽ,ജില്ല കെ എം സി സി ജനറൽ സെക്രട്ടറി സഫീർ തിരൂർ, ട്രഷറർ മുനീർ വാഴക്കാട് ,ചെയർമാൻ ഷാഫി ചിറ്റത്തുപാറ ,ജില്ലാ കമ്മിറ്റി ഭാരവാഹികളായ റഫീഖ് ചെറുമുക്ക്, മൊയ്തീൻകുട്ടി പൊൻമള , ശബീറലി വള്ളിക്കുന്ന്, സഫീർ വണ്ടൂർ,യൂനുസ് നാണത്ത് ,അഷ്റഫ് ടി എ ബി പ്രസംഗിച്ചു. ഇസ്മായിൽ പടിക്കൽ,ശബീറലി കളത്തിൽ, സലീം സിയാംകണ്ടം,ഹനീഫ മുതുവല്ലൂർ,ഇഖ്ബാൽ തിരൂർ, സക്കീർ താഴേക്കോട്,എന്നിവർ പ്രോഗ്രാമിന് നേദൃത്വo നൽകി,ചടങ്ങിൽ അബൂട്ടി വണ്ടൂർ ഖിറാഅത്തും, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ സ്വാഗതവും ഇസ്ഹാക് താനൂർ നന്ദിയും പറഞ്ഞു