കണ്ണൂർ – കണ്ണൂർ വിമാനത്താവളത്തിൽ ഗൾഫ് യാത്രക്കാരനിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശി അബ്ദുൾ സലീമിൽ നിന്നാണ് 817 ഗ്രാം സ്വർണം പിടിച്ചത്.
പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഷൂസിന് ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഡി.ആർ.ഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡി ആർ ഐയും കസ്റ്റംസും സംയുക്തമായാണ് പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group