തിരുപ്പതി: വെങ്കിടാചലപതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്ത് നടി രചന നാരായണൻകുട്ടി. അഹംഭാവമെല്ലാം ഉപേക്ഷിച്ച് ഭഗവാന് മുന്നിൽ കീഴടങ്ങുന്നു എന്ന ക്യാപ്ഷനൊപ്പം രചന തന്നെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഗോവിന്ദ, ഗോവിന്ദ. ഞാൻ കീഴടങ്ങുന്നു. അഹംഭാവത്തിൽ നിന്ന് മോചനം നേടുന്നു. ഭഗവാന് മുന്നിൽ തമോഗുണങ്ങളെ ഇല്ലാതാക്കുന്ന മഹത്തായ കർമ്മം- രചന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. താരങ്ങളടക്കം നിരവധി പേരാണ് രചനയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. നിരവധി ചലച്ചിത്ര താരങ്ങള്‍ രചനയുടെ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group