നെടുന്പാശ്ശേരി: ആരോഗ്യമന്ത്രി വീണാ ജോർജിന് കുവൈറ്റിലേക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കേണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുവൈത്തിലെ ദുരന്തത്തിൽ മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടതെന്നും ക്ഷതമേറ്റവരുടെ കൂടെ നിൽക്കുക എന്നുള്ളതാണ് ഇപ്പോൾ നമ്മൾ ചെയ്യണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
അപകടം സംഭവിച്ചതിന്റെ കാരണങ്ങളെ പറ്റിയൊക്കെ പറയേണ്ടത് കുവൈത്ത് സർക്കാരാണ്. അവർ കണ്ടെത്തി നമ്മളെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ദു:ഖാചരണത്തിന്റെ ഭാഗമായി സുരേഷ് ഗോപിയുടെ ഇന്നത്തെ പരിപാടികൾ റദ്ദ് ചെയ്തിരുന്നു. മൃതദേഹങ്ങൾ ഏറ്റുവാങ്ങാനായി സുരേഷ് ഗോപി കൊച്ചിയിലേക്ക് എത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group