മഞ്ചേരി- പ്രാദേശിക കലകളേയും, കലാ പ്രതിഭകളേയും പ്രോത്സാഹിപ്പിക്കുന്നതിനും, ഏറനാടന്‍ തനത് കലകളുടെ പൈതൃകം നില നിര്‍ത്തുന്നതിനുമായി ‘സൗഹൃദം-മഞ്ചേരി’ എന്ന പേരില്‍ കലാ-സാംസ്‌കാരിക കൂട്ടായ്മക്ക് രൂപം നല്‍കി. മുന്‍മന്ത്രി അഡ്വ.ടി.കെ ഹംസ യോഗം ഉദ്ഘാടനം ചെയ്തു.
സാഹിത്യം, സാംസ്‌കാരികം, ജീവ കാരുണ്യ പ്രവര്‍ത്തനം, പരിസഥിതി സംരക്ഷണം എന്നിവയ്ക്ക് പുറമെ, സംഗീതം, അഭിനയം, ചിത്രരചന തുടങ്ങി കലയുടെ വ്യത്യസ്ത മേഖലകളിലും, പടകളി, കോല്‍ക്കളി, വട്ടപ്പാട്ട് തുടങ്ങിയ പഴയകാല കായിക വിനോദങ്ങള്‍ ഉള്‍പ്പടെ ഫുഡ്‌ബോള്‍, ക്രിക്കറ്റ് കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. അതോടൊപ്പം പ്രാദേശിക ചരിത്ര പഠനത്തില്‍ താത്പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കൂട്ടായ്മ നല്‍കും. വിവിധ വിഭാഗങ്ങളെ പ്രത്യേകം ടീമുകളായാണ് നയിക്കുക.
ഡോ. പി. നൗഷാദ് അധ്യക്ഷത വഹിച്ചു. നഗരസഭാ മുന്‍ ചെയര്‍മാന്‍ അസ്സയിന്‍ കാരാട്ട്, മുഹ്‌സിന്‍ കുരിക്കള്‍, ആര്‍ട്ടിസ്റ്റ് സഗീര്‍, അതുല്‍ നറുകര, സിനിമ സീരിയല്‍ നടന്‍ ഷാനവാസ്, ഡോ: കെ.കെ. ബാലചന്ദ്രന്‍, എം.വി. ജനാര്‍ദ്ദനന്‍, അന്‍വര്‍.കെ.വി, നിവില്‍ ഇബ്രാഹീം, എം. നിസാറലി (കുട്ട്യാന്‍),അഡ്വ. ഫിറോസ് ബാബു, രാജന്‍ പരുത്തിപ്പറ്റ, പ്രമോദ് ഇരുമ്പുഴി, നെല്ലിക്കുത്ത് ഹനീഫ, പ്രഭാകരന്‍ നറുകര തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.ടി. ഫാറൂഖ് സ്വാഗതംവും, കെ.കെ. പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.
ഡോ. പി.നൗഷാദ് പ്രസിഡന്റും, എന്‍.ടി. ഫാറൂഖ് ജന.സെക്രട്ടറിയുമായി വിപുലമായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. മുന്‍ ഡയരക്ടര്‍ ജനറല്‍ പ്രൊസിക്യൂഷന്‍ അഡ്വ. സി ശ്രീധരന്‍ നായര്‍, ടി.കെ ഹംസ, ഡോ: രഘുറാം, അസ്സയിന്‍ കാരാട്ട്, മുഹ്‌സിന്‍ കുരിക്കള്‍, ഡോ:എന്‍ രാജന്‍ എന്നിവരാണ് രക്ഷാധികാരികള്‍.