റിയാദ്- ഈ സീസണിലെ ഏറ്റവും പ്രായം കൂടിയ ഹാജി അള്‍ജീരിയയില്‍ നിന്നുള്ള സര്ഹോദ സെറ്റിതി. 130ാം വയസ്സിലാണ് ഇവര്‍ ഹജ്ജിനെത്തിയത്. ഇന്നലെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ അള്‍ജീരിയന്‍ ഹാജിമാരുടെ സംഘത്തില്‍ ജിദ്ദയിലെത്തിയ ഇവര്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. അല്ലാഹു സൗദിയെയും സൗദിയുടെ മക്കളെയും സംരക്ഷിക്കട്ടെയെന്ന് പ്രാര്‍ഥിച്ചാണ് വീല്‍ചെയറിന്റെ സഹായത്തോടെ വിമാനമിറങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group