പരപ്പനങ്ങാടി- പരപ്പനങ്ങാടിയിൽ പ്ലസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി പുത്തരിക്കൽ ജയകേരള റോഡ് സ്വദേശിനി പുതിയൻ്റെ കത്ത് മുഹമ്മദ് ബഷീർ- റാബിയ ദമ്പതികളുടെ മകൾ ഹാദിറുഷ്ദ (15)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്ലസ് വൺ സീറ്റിനായുള്ള ആദ്യത്തെ രണ്ടു അലോട്ട്മെൻ്റിലും സീറ്റ് ലഭിക്കാത്തതിൽ ഹാദിറുഷ്ദക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ഇതിന്റെ മനപ്രയാസത്തിലായിരുന്നു. മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. പരപ്പനങ്ങാടി എസ്.എം.എൻ എച്ച്.എസ് എസ്. ൽ പത്താം തരത്തിൽ വിജയിച്ച് തുടർപഠനത്തിന് കാത്തിരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group