ന്യഡൽഹി: മോഡി മന്ത്രിസഭയിലെ കേരളത്തിന്റെ പ്രതീക്ഷയായ നടൻ സുരേഷ് ഗോപി എം.പിക്കും ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി ജോർജ് കുര്യനും ക്യാബിനറ്റ് പദവിയുണ്ടാവില്ലെന്ന് വിവരം.
ഇതുവരെ സത്യപ്രതിജ്ഞ ചെയ്ത ആദ്യ 30 കാബിനറ്റ് മന്ത്രിമാരിൽ ഇരുവരുമില്ല. ഇനി സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞയാണ് നടക്കാനുള്ളത്. ഇതിൽ സുരേഷ് ഗോപിയും ജോർജ് കുര്യനും ഉണ്ടെന്നാണ് വിവരം.
തൃശൂരിൽ തിളക്കമാർന്ന നേട്ടത്തോടെ ബി.ജെ.പിക്കായി കേരളത്തിൽ അക്കൗണ്ട് തുറന്നുകൊടുത്ത സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ലഭിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. മോഡിയുമായുള്ള സുരേഷ് ഗോപിയുടെ വ്യക്തിബന്ധം ഇതിന് കൂടുതൽ തുണയാകുമെന്നും കരുതിയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ ക്യാബിനറ്റ് പദവിയിലേക്ക് പരിഗണിച്ചില്ലെന്നാണ് അറിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group