മനാമ: അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരുന്ന യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്റൈനില്‍ നിര്യാതനായി. കോഴിക്കോട് വടകര വില്യാപ്പള്ളി ചെരിപ്പൊയില്‍ പൊട്ടക്കി മൊയ്തുവിന്റെയും ഫാത്തിമയുടെയും മകന് ഫാസില്‍ (28) ആണ് മനാമ സൂഖിലെ താമസ സ്ഥലത്ത് നിര്യാതനായത്. രണ്ടു വര്‍ഷമായി ബഹ്റൈനിലുള്ള ഫാസില്‍, റെഡിമെയ്ഡ് വില്‍പ്പന കടയില്‍ ജീവനക്കാരനായിരുന്നു. സഹോദരങ്ങള്‍: ഫായിസ്, ഷിനാസ്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ കെ.എം.സി.സി മയ്യിത് പരിപാലന വിംഗിന്റെ നേതൃത്വത്തില്‍ നടക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group