ഇരിട്ടി – വീട്ടിലെ കുളിമുറിയിൽനിന്ന് രാജവെമ്പാലയെ പിടിച്ചു. ഉളിക്കൽ മണിക്കടവിലെ പീടികക്കുന്ന് സ്വദേശി സിജുവിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടിച്ചത്. വീടിന്റെ കുളിമുറിയിലെ വാഷ് ബെയ്സിന് കീഴെ പൈപ്പിൽ ചുരുണ്ട് കൂടിയ നിലയിലാണ് പാമ്പിനെ കണ്ടത്. ഉടൻ വനപാലകരെ വിവരം അറിയിച്ചു.
തുടർന്ന് വനം വകുപ്പ് ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പരിശോധിച്ച് രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ കാട്ടിലേക്ക് വിട്ടു. ഈ വർഷം ജനവാസ മേഖലയിൽ നിന്ന് ഇരുപതോളം രാജവെമ്പാലയെയാണ് ഫൈസൽ വിളക്കോട് പിടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group