റിയാദ് – കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ബത്ത കെ.എം.സി.സി ഓഫീസിൽ നടന്ന കൗൺസിൽ മീറ്റ് അബ്ദുൽ മജീദ് പയ്യന്നുരിന്റെ അധ്യക്ഷതയിൽ കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അൻവർ വാരം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വി കെ മുസ്തഫ ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര എന്നിവർ വരണാധികാരികൾ ആയിരുന്നു.
പുതിയ ഭാരവാഹികളായി റസാക്ക് വളക്കൈ (ചെയർമാൻ ), അൻവർ വാരം (പ്രസിഡന്റ് ) മുക്താർ ptp ( ജനറൽ സെക്രട്ടറി ) യാക്കൂബ് തില്ലങ്കേരി (ട്രെഷറർ ) മെഹ്ബൂബ് ചെറിയവളപ്പിൽ (ഓർഗനൈസിംഗ് സെക്രട്ടറി ) സൈഫുദ്ധീൻ വളക്കൈ (സീനിയർ വൈസ് പ്രസിഡന്റ് ) മുസ്തഫ പാപ്പിനിശ്ശേരി , ഹുസൈൻ കുപ്പം , ലിയാകാത്തലി കരിയാടാൻ (വൈസ് പ്രസിഡന്റ് ) ശരീഫ് തിലാനൂർ , നസീർ പുന്നാട് , സിദ്ധിഖ് ഓ , നാസർ പുലൂപ്പി (സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു . സബ് കമ്മിറ്റികളിലേക്ക് വെൽഫെയർ വിങ്ങിലേക്ക് മുഹമ്മദ് കണ്ടക്കൈ (ചെയര്മാൻ ) ഇർഷാദ് കായകൂൾ (കൺവീനർ ) മീഡിയ വിങ്ങിലേക്ക് മുഹമ്മദ് ശബാബ് (ചെയര്മാൻ ) സാജിം പാനൂർ (കൺവീനർ ) കല സാംസ്കാരിക വേദി അഷ്റഫ് പയ്യന്നൂർ (ചെയര്മാൻ ) റാഫി പുറവൂർ (കൺവീനർ ) സ്പോർട്സ് വിങ്ങിലേക്ക് നൗഷാദ് കെ പി (ചെയര്മാൻ ) നൗഷാദ് വടക്കുമ്പാട് (കൺവീനർ ) എന്നിവരെയും തിരഞ്ഞെടുത്തു .