പാലക്കാട്: ട്രെയിനിൽ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയ്നിൽ വച്ച് ആയുർവേദ ഡോക്ടർ ഗായത്രി (25)യെയാണ് പാമ്പ് കടിച്ചതായി സംശയിക്കുന്നത്. തുടർന്ന് യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
ട്രെയിനിന്റെ ബർത്തിൽ കിടക്കുകയായിരുന്നു ഡോക്ടർ. പാമ്പിനെ കണ്ടതായി യാത്രക്കാർ പ്രതികരിച്ചു. സംഭവത്തിൽ ട്രെയിനിൽ പരിശോധനയും ഉദ്യോഗസ്ഥർ വിശദമായ അന്വേഷണവും ആരംഭിച്ചതായി റെയിൽവേ അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group