കോട്ടയം: കെ.എസ്.യുവിനെതിരെ നടക്കുന്നത് ആസൂത്രിതമായ കള്ള പ്രചാരവേലയാണെന്ന് കോട്ടയം ജില്ല ജനറൽ സെക്രട്ടറി ആകാശ സ്റ്റീഫൻ.
നെയ്യാറിൽ നടന്ന ക്യാമ്പിനെതിരെ സോഷ്യൽ നടക്കുന്നത് സംഘടനയുടെ പ്രതിച്ഛായ തകർക്കുന്നതിനുള്ള ചില കേന്ദ്രങ്ങളുടെ നീക്കമാണ്. ഇത്തരം പ്രചരണങ്ങൾക്ക് നീർക്കുമുളിയുടെ ആയുസ്സ് മാത്രമേ ഉണ്ടാകുള്ളൂ .കെ.എസ്.യു എന്ന പ്രസ്ഥാനത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കാൻ ഈ ആസൂത്രിത പ്രചാരണത്തിലൂടെ കഴിയില്ല.
ക്യാമ്പിൽ സംഘടനയുടെ അന്തസ്സ് തകർക്കുന്ന ഒന്നും നടന്നിട്ടില്ല. പലതും സോഷ്യൽ മീഡിയയുടെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണെന്ന് ആകാശ സ്റ്റീഫൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group