ജിദ്ദ: മാനസിക ആരോഗ്യം മുൻനിർത്തി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് ( ഐ.എ.ജി.സി ) എന്ന സംഘടനയുടെ ഓവർസീസ് കൗൺസിൽ ബോഡി യോഗം വിവിധ പരിപാടികൾ ആവിഷ്കരിച്ചു. പേട്രൺ പ്രൊഫസർ ഹംസ, ചെയർമാൻ ഡോ. റിയാസ് എന്നിവർ നേതൃത്വം നൽകി. ശാരീരിക ആരോഗ്യ പോലെയും അതിലുപരിയും പ്രദാനമർഹിക്കുന്ന മാനസിക ആരോഗ്യത്തിനുതുകുന്ന കൗൺസിലിംഗ്,മറ്റു പലതരത്തിലുള്ള പോസിറ്റീവ് പ്രവർത്തനങ്ങൾ എന്നിവ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതായിരുന്നു തീരുമാനം.
ഐ. എ. ജി. സി യെ ഓവർസീസ് തലത്തിലേക്ക് വ്യാപിപ്പിക്കാൻ നിശ്ചയിച്ചു.
പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. മെന്റൽ ഹെൽത്ത് അവയർനെസ്സ് ഫോർ സൊസൈറ്റിയുടെ പ്രാധാന്യം ചർച്ച ചെയ്ത യോഗം ഈ ഡിജിറ്റൽ യുഗം ദ്രുതഗതിയിൽ മുന്നോട്ടു പോകുന്നുണ്ടെങ്കിലും, ഓരോരുത്തരുടെയും മാനസിക ആരോഗ്യവും അതിനെ കുറിച്ചുള്ള അവബോധവും ഇന്ന് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കാപ്പെട്ടു. പ്രവാസികളുടെ മാനസിക ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചായിരിന്നു. ചെയർമാൻ ഡോ. റിയാസ് സംസാരിച്ചത്.
അഡ്വ. അബ്ദു റഹിം കുന്നുമ്മൽ. ഇബ്രാഹിം സുബ്ഹാൻ. പ്രൊഫസർ ഡോക്ടർ ഹിംദി (ഫ്രാൻസ് ). അസ്മ (ബഹ്‌റൈൻ ).ഡോക്ടർ റബാബ് ഹസ്സാനിൻ (സൗദി അറേബ്യ ).നീനു ജോസഫ് (ലണ്ടൻ ).ഡോക്ടർ റോബിൻ അഗസ്റ്റിൻ (സ്വീഡൻ ).മുംതാസ്. സഫ. ഇബ്രാഹിം. ഫാത്തിമ. റുമൈസ. റഷീദ്. ഡോക്ടർ യാസ്മിൻ. അമീർ ചെറുക്കോട്. റുബീന. ജുവൈരിയ എന്നിവരെ വിവിധ തസ്തികകളിൽ നിയമിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group