മക്ക – തീര്‍ഥാടന യാത്രയിലെ എല്ലാ ഘട്ടങ്ങളിലും സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ലഭിക്കുന്നത് ഉറപ്പാക്കാന്‍ ഹജ് തീര്‍ഥാടകര്‍ നുസുക് കാര്‍ഡ് നിര്‍ബന്ധമായും കൈവശം വെക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ തീര്‍ഥാടകരെ പ്രാപ്തരാക്കുന്ന അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ആണ് നുസുക് കാര്‍ഡ്.
തീര്‍ഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നുസുക് കാര്‍ഡില്‍ അടങ്ങിയിരിക്കുന്നു. തീര്‍ഥാടകര്‍ക്ക് വേഗത്തിലും കാര്യക്ഷമമായും സഹായങ്ങള്‍ നല്‍കാന്‍ നുസുക് കാര്‍ഡ് ബന്ധപ്പെട്ട വകുപ്പുകളെ സഹായിക്കും. നിയമാനുസൃതം ഹജ് കര്‍മം നിര്‍വഹിക്കുന്നവരെ തിരിച്ചറിയാനുള്ള വ്യതിരിക്തമായ സുരക്ഷാ സവിശേഷതകളും ഹജ് പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റും നുസുക് കാര്‍ഡില്‍ അടങ്ങിയിരിക്കുന്നതായും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.