റിയാദ്- കേരള എന്‍ജിനേഴ്സ് ഫോറം റിയാദിന്റെ ആഭിമുഖ്യത്തില്‍ മലസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ഇന്റര്‍സ്കൂള്‍ ക്വിസ് മത്സരത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ വിജയികളായി. മൈന്‍ഡ് മാസ്റ്റേഴ്സ് എന്ന പേരില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ റിയാദിലെ വിവിധ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
റിയാദിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നായി എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള വിദ്യാര്‍ഥികള്‍ക്കാണ് മത്സരം സംഘടിപ്പിച്ചത്. പ്രിലിമിനറി എഴുത്തു പരീക്ഷയിലൂടെയാണ് ഫൈനല്‍ മത്സരത്തിലേക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്. ഓരോ വിദ്യാലയത്തില്‍ നിന്നും മികച്ച കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്‍ര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളായ മുഹമ്മദ് റയാന് ആരിഫ്, തുരന്യു മദന്‍ലാല്‍ ഭൈരവ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥികളായ ഐതിന്‍ എന്‍ ശരീഫ്, മുഹമ്മദ് ഇബ്രാഹിം എന്നിവര്‍ രണ്ടാം സ്ഥാനവും യാര ഇന്റര്‍നാഷണല്‍ സ്കൂളിലെ ഹാമി ജസ്ലാന്‍ഡ്, ജോവന് കൊല്ലംപറമ്പില്‍ വര്‍ഗീസ് എന്നി മൂന്നാം സ്ഥാനവും നേടി.
ക്വിസ് മത്സരത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്കായി ‘ആസ്ക് ഐഐടിഎന്സിന്റെ’ നേതൃത്വത്തില്‍ നീറ്റ് , ജെ ഇ ഇ, സാറ്റ്, എന്‍ടിഎസ്ഇ തുടങ്ങിയ മത്സര പരീക്ഷകളെ വിജയകരമായി നേരിടുന്നതിനായി പ്രത്യേക പരിശീലന ക്ലാസും ഒരുക്കിയിരുന്നു. മത്സര പരീക്ഷകളെ അഭിമുഖീകരിക്കുമ്പോഴുള്ള ടൈം മാനേജ്മെന്റ്, കുറുക്കു വഴികള്‍ എന്നിവ പഠിക്കാന്‍ ക്ലാസ് ഏറെ സഹായകരമായി.
ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും എന്‍ജിനീയറിംഗ് മേഖലയിലെ ജോലി സാധ്യതകളെക്കുറിച്ചുമുള്ള രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് നിവാരണം വരുത്തുന്നതിനുള്ള പ്രത്യേക ക്ലാസ് റിയാദ് കെ. ഇ. എഫിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. റിയാദ് കെ. ഇ.എഫിന്റെ പാനലിസ്റ്റുകളായ അബ്ദുല്‍ നിസാര്‍, ബാസില്‍, ഷാഹിദ് അലി, നൗഷാദ് അലി എന്നിവര്‍ ക്ലാസിന് നേതൃത്വം നല്കി. ഓരോ രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് വിദഗ്ദര്‍ മറുപടി നല്‍കിയത് സദസ്സിന് ആവേശമായി. മുഹമ്മദ് ഷാഹിദ്, സുബിന് റോഷന്, അമ്മാര്‍ മലയില്‍, അനസ് അബൂബക്കര്‍, രേഷ്മ നൗഷാദലി, നൗഫല്‍ പാറപള്ളത്ത്, മുഹമ്മദ് ഷെബിന്‍ എന്നിവര്‍ ക്വിസ് പ്രോഗ്രാമിനു നേതൃത്വം നല്കി