കാസർഗോഡ്: കുറ്റിക്കോലില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ. സ്കൂട്ടര്‍ യാത്രികരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണന് (71), ഭാര്യ ചിത്രകല (58) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടരയോടെ ബോവിക്കാനം കുറ്റിക്കോൽ റോഡിൽ കുന്നുമ്മൽ കയറ്റത്തിലാണ് സംഭവം. കാസർഗോഡ് ഭാഗത്തുനിന്ന് വരികയായിരുന്ന കാര്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് രാധാകൃഷ്ണന്. ഇരുവരുടെയും മൃതദേഹം കാസർഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.