ഹൈദരാബാദ്: സഹനടി പവിത്ര ജയറാമിൻ്റെ മരണത്തിന്റെ സങ്കടം താങ്ങാനാകാതെ അടുത്ത സുഹൃത്തായ തെലുങ്കു നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി. തെലങ്കാനയിലെ അൽകാപൂരിലെ വസതിയിൽ വെള്ളിയാഴ്ചയാണ് താരം ആത്മഹത്യ ചെയ്തത്. സഹനടിയും അടുത്ത സുഹൃത്തുമായ പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം. കഴിഞ്ഞ രണ്ട് ദിവസമായി താരം വിഷാദത്തിലായിരുന്നുവെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു.
പവിത്രയും ചന്ദ്രകാന്ത് ത്രിനയനിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇരുവരും തമ്മിൽ ബന്ധത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
പവിത്രയുടെ മരണത്തിൽ അനുശോചിച്ച് ചന്ദ്രകാന്ത് സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളിട്ടിരുന്നു. നിങ്ങൾ എന്നെ തനിച്ചാക്കിയത് എനിക്ക് സഹിക്കുന്നില്ല തുടങ്ങി നിരവധി പോസ്റ്റുകളാണ് ചന്ദ്രകാന്ത് പങ്കുവെച്ചിരുന്നത്. മടങ്ങിവന്ന് എന്റെ കണ്ണീർ തുടക്കൂ എന്നും ഒരു പോസ്റ്റിലെഴുതിയിരുന്നു. രണ്ട് താരങ്ങളുടെയും പെട്ടെന്നുള്ള വിയോഗം തെലുങ്ക് ഇൻഡസ്ട്രിയെ ഞെട്ടിച്ചിരിക്കുകയാണ്