വേങ്ങര: വിശുദ്ധിയും ത്യാഗ നിർഭരതയും കാത്ത് സൂക്ഷിക്കേണ്ട ആരാധനാ കർമ്മമാണ് ഹജെന്നും ഹാജിമാർ ഇക്കാര്യത്തിൽ സൂക്ഷമത പുലർത്തണമെന്നും മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. ജിദ്ദ കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി മണ്ഡലത്തിൽ നിന്നുള്ള ഹാജിമാർക്കായി നടത്തിയ ഹജ്ജ് പ്രായോഗിക പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.
ഹജിന്റെ പവിത്രത ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കണമെന്നും ഹജ് വേളയിൽ രാജ്യനന്മക്കും ലോക സമാധാനത്തിനും പീഡിപ്പിക്കപ്പെടുന്നവർക്കും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്നും തങ്ങൾ വിശ്വാസികളോട് ആവശ്യപ്പെട്ടു. മുസ്‌തഫ ബാഖവി ഊരകം അധ്യക്ഷനായി. അബ്ദുസമദ് പൂക്കോട്ടൂർ ക്ലാസിന് നേതൃത്വം നൽകി. കെഎംസിസി നേതാക്കളായ അബൂബക്കർ അരിമ്പ്ര, ഇസ്ഹാഖ് പൂണ്ടോളി, വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.
ഗവൺമെന്റ് , പ്രൈവറ്റ് മേഖലകളിലൂടെ ഹജ്ജ് കർമ്മത്തിന് വരുന്ന അഞ്ഞൂറലധികം തീർത്ഥാടകർ ക്യാമ്പിൽ പങ്കെടുത്തു. എം എം.കുട്ടി മൗലവി, മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് പി.കെ .അസ് ലു, കുറുക്കൻ മുഹമ്മദ്, മജിദ് പുകയൂർ, അലി പറപ്പൂർ, അസീസ് ഹാജി പറപ്പൂർ, സി.പി അബ്ദുൽ ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു. അഹമ്മദ് കരുവാടൻ സ്വാഗതവും, കെ സി . ശംസുദ്ധീൻ നന്ദിയും പറഞ്ഞു പി.പി ജാഫർ, സലാഹുദ്ധീൻ വാളക്കുട, പി.കെ മുഹമ്മദ്‌കുട്ടി, ഇ.കെ സിറാജുൽ മുനീർ, കെ.ടി റാഷിദ്, എ.ടി അബ്ദുൽ മജീദ്, റാഫി ഒലിയിൽ, പി.പി അബ്ദുറഹിമാൻ, നാസർ പൊനക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.