റിയാദ്- ദക്ഷിണ സൗദിയിലും റിയാദിലും മിസൈല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ദക്ഷിണ സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലും റിയാദില്‍ ആക്രമണം നടത്താന്‍ വിക്ഷേപിച്ച ക്രൂയിസ് മിസൈലും ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി തടഞ്ഞ് തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
കിഴക്കന്‍ പ്രവിശ്യയിലും റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജിലും അപകട ഭീഷണിയുള്ളതായി നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി ഇന്ന് പുലര്‍ച്ചെ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടിടങ്ങളിലും അപകട ഭീഷണി നീങ്ങിയതായി അല്പ സമയത്തിനു ശേഷം സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



