Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, November 24
    Breaking:
    • ലിസ്റ്റ് എ ക്രിക്കറ്റിൽ വൈഭവ് ചരിതം: അതിവേഗ ഡബിൾ സെഞ്ച്വറി റെക്കോർഡ് 15കാരന്
    • സൗദി ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം; പ്രതിരോധ മേഖലയ്ക്ക് മുൻഗണന
    • ഇറാനെതിരായ കര ഉപരോധം അസാധ്യമെന്ന് വിദേശകാര്യ മന്ത്രി; ജനസംഖ്യ വർധിപ്പിക്കണമെന്ന് ഖാംനഇ
    • റിയാദിലെ ഫിനാൻഷ്യൽ സെന്റർ ടവറിന് നേരെ ഹൂത്തി ആക്രമണം
    • റാസല്‍ഖൈമ അപകടം: മരണം 13 ആയി, 14 പേര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം; പ്രതിരോധ മേഖലയ്ക്ക് മുൻഗണന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/11/2026 Saudi Arabia Gulf Latest Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭാ യോഗം അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സൗദി ബജറ്റിന് അംഗീകാരം നൽകി. 1,392 ബില്യൺ റിയാൽ ചെലവും 1,201.5 ബില്യൺ റിയാൽ വരുമാനവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 190.5 ബില്യൺ റിയാലിന്റെ കമ്മിയാണ് കണക്കാക്കുന്നത്. മേഖലയിലെ സംഘർഷ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും മുൻനിർത്തി സൈനിക മേഖലയ്ക്കാണ് ബജറ്റിൽ ഏറ്റവും വലിയ വിഹിതം വകയിരുത്തിയിരിക്കുന്നത്.

    പ്രതിരോധ മേഖലയ്ക്ക് 263 ബില്യൺ റിയാലും ആരോഗ്യ-സാമൂഹിക വികസന മേഖലയ്ക്ക് 256 ബില്യൺ റിയാലും അനുവദിച്ചു. വിദ്യാഭ്യാസത്തിന് 195 ബില്യൺ റിയാൽ നീക്കിവെച്ചപ്പോൾ സുരക്ഷാ, പ്രവിശ്യാ കാര്യങ്ങൾക്കായി 118 ബില്യൺ റിയാൽ വകയിരുത്തിയിട്ടുണ്ട്. സാമ്പത്തിക വിഭവ മേഖലയ്ക്ക് 98 ബില്യൺ റിയാലും മുനിസിപ്പൽ സേവനങ്ങൾക്ക് 93 ബില്യൺ റിയാലും പൊതുഭരണ മേഖലയ്ക്ക് 58 ബില്യൺ റിയാലും അടിസ്ഥാന സൗകര്യ-ഗതാഗത മേഖലയ്ക്ക് 38 ബില്യൺ റിയാലും അനുവദിച്ചു. പൊതു ഇനങ്ങൾക്കായി 272 ബില്യൺ റിയാലാണ് നീക്കിവെച്ചിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2026-ൽ സൗദി സമ്പദ്‌വ്യവസ്ഥ മികച്ച പ്രതിരോധശേഷി തെളിയിച്ചതായി ബജറ്റ് അംഗീകരിച്ച ശേഷം നടത്തിയ പ്രസംഗത്തിൽ കിരീടാവകാശി പറഞ്ഞു. ശക്തമായ സാമ്പത്തിക അടിത്തറയും ദീർഘവീക്ഷണമുള്ള നയങ്ങളും അടിസ്ഥാന സൗകര്യ-ലോജിസ്റ്റിക്സ് മേഖലകളിലെ മികച്ച നിക്ഷേപങ്ങളുമാണ് പ്രതിസന്ധികളെ അതിജീവിച്ച് വികസന തുടർച്ച ഉറപ്പാക്കാൻ രാജ്യത്തെ സഹായിച്ചത്. പൗരന്മാരുടെ ക്ഷേമത്തിനും രാജ്യത്തിന്റെ പുരോഗതിക്കും മുൻഗണന നൽകുന്ന ബജറ്റാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

    സൗദി വിഷൻ 2030-ന്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ മുൻ ഘട്ടങ്ങളിലെ നേട്ടങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ട് കൊണ്ടുപോകും. 2030-ന് അപ്പുറത്തേക്ക് വ്യാപിക്കുന്ന വൈവിധ്യമാർന്നതും മത്സരാധിഷ്ഠിതവുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി മാനവശേഷി മേഖലയിൽ നിക്ഷേപം തുടരും. സുസ്ഥിര വളർച്ചയും പൊതു ധനകാര്യ സുസ്ഥിരതയും സന്തുലിതമാക്കുന്ന ദീർഘകാല സാമ്പത്തിക പദ്ധതിയുടെ ഭാഗമായാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

    സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളിലും അവശ്യ സേവനങ്ങളിലും നിക്ഷേപം തുടരുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. പ്രവിശ്യകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, നിക്ഷേപ ആകർഷണം വർധിപ്പിക്കുക, ചരക്ക് നീക്കം കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി ഏറ്റവും ദുർബല വിഭാഗങ്ങളിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും സർക്കാർ മുൻഗണന നൽകും.

    നിലവിലെ ഭൗമരാഷ്ട്രീയ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ സൗദി സമ്പദ്‌വ്യവസ്ഥയ്ക്ക് ഉയർന്ന ശേഷിയുണ്ടെന്നും ആഗോള സാമ്പത്തിക സാഹചര്യങ്ങൾ രാജ്യം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും കിരീടാവകാശി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയുമാണ് എല്ലാ വികസന നേട്ടങ്ങളുടെയും അടിസ്ഥാനമെന്ന് വ്യക്തമാക്കിയ അദ്ദേഹം, അതിർത്തികളിലും സുരക്ഷാ മേഖലകളിലും രാജ്യത്തെ സംരക്ഷിക്കുന്ന സായുധ സേനാംഗങ്ങളുടെ ത്യാഗങ്ങളെയും സേവനങ്ങളെയും പ്രശംസിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi Budget
    Latest News
    ലിസ്റ്റ് എ ക്രിക്കറ്റിൽ വൈഭവ് ചരിതം: അതിവേഗ ഡബിൾ സെഞ്ച്വറി റെക്കോർഡ് 15കാരന്
    24/11/2026
    സൗദി ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം; പ്രതിരോധ മേഖലയ്ക്ക് മുൻഗണന
    24/11/2026
    ഇറാനെതിരായ കര ഉപരോധം അസാധ്യമെന്ന് വിദേശകാര്യ മന്ത്രി; ജനസംഖ്യ വർധിപ്പിക്കണമെന്ന് ഖാംനഇ
    24/11/2026
    റിയാദിലെ ഫിനാൻഷ്യൽ സെന്റർ ടവറിന് നേരെ ഹൂത്തി ആക്രമണം
    24/11/2026
    റാസല്‍ഖൈമ അപകടം: മരണം 13 ആയി, 14 പേര്‍ക്ക് പരിക്ക്
    24/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.