ദുബൈ- ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബൈ റണ്ണിൽ ആയിരങ്ങളെ അണിനിരത്തി ദുബൈ കെ എം സി സിയുടെ ശ്രദ്ധേയ പങ്കാളിത്തം.
മുൻകൂട്ടി രജിസ്റ്റർ ചെയ്താണ് കെ എം സി സി പ്രവർത്തകർ സംഘടനയുടെ ബാനറും പ്ലെക്കാർഡുകളും ഉയർത്തി പ്രത്യേകം ടിഷർട്ടുകൾ ധരിച്ചാണ് ദുബൈ റണ്ണിൽ ഭാഗമായത്. സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്തു.
ദുബൈ കെ എം സി സി ആക്ടിങ് ജനറൽ സെക്രട്ടറി ആർ.ഷുക്കൂർ, ഇബ്രാഹിം മുറിച്ചാണ്ടി, കെ.പി.എ സലാം, ഇസ്മായിൽ ഏറാമല, മുഹമ്മദ് പട്ടാമ്പി, റഈസ് തലശ്ശേരി, അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, പി.വി നാസർ, അഡ്വ.ഇബ്രാഹിം ഖലീൽ,ദുബൈ റണ്ണിൽ പ്രവർത്തകരെ പങ്കാളികളാക്കുന്നതിന് പ്രവർത്തിച്ച സബ് കമ്മിറ്റി ചെയർമാൻ സമദ് ചാമക്കാല വൈസ് ചെയർമാൻ ഷഫീക് സലാഹുദീൻ, സലാം കന്യപ്പാടി, ടി.ആർ ഹനീഫ്, സിദ്ദീഖ് കാലൊടി, എ.പി നൗഫൽ, അഷ്റഫ് കൊടുങ്ങല്ലൂർ, ഇബ്രാഹിം ചളവറ, കബീർ മഞ്ചേരി, ദുബൈ കെഎംസിസി ഹാപ്പിനസ് ടീം ഭാരവാഹികളായ സിദ്ധീഖ് ചൗക്കി, അഷ്റഫ് തോട്ടോളി എന്നിവർ നേതൃത്വം നൽകി.



