Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, November 24
    Breaking:
    • റാസല്‍ഖൈമ അപകടം: മരണം 13 ആയി, 14 പേര്‍ക്ക് പരിക്ക്
    • മയക്കുമരുന്ന് കടത്ത്: മക്കയില്‍ മൂന്നു പാകിസ്ഥാനികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • ഇസ്ലാം നിർഭയത്വവും സമാധാനവും: കുടുംബ സമ്മേളനം ഉജ്വലമായി സമാപിച്ചു
    • ദുബൈ റണ്ണിൽ ആയിരങ്ങളെ അണിനിരത്തി കെ എം സി സി
    • ഗൂഗിള്‍ ചതിച്ചു; എക്സ്ചേഞ്ച് നിരക്ക് കണ്ട് കണ്ണു തള്ളി പ്രവാസികള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഈത്തപ്പഴ മേഖലാ സഹകരണം: ഇന്ത്യന്‍ അംബാസഡറും സാറ രാജകുമാരിയും ചര്‍ച്ച നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/11/2026 Saudi Arabia Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– ഇന്റര്‍നാഷണല്‍ ഡേറ്റ്‌സ് കൗണ്‍സിലില്‍ പതിനെട്ടാമത് അംഗമായി ചേരാന്‍ ഇന്ത്യയെ ക്ഷണിക്കുന്നതിനെ കുറിച്ചും, ഈ മേഖലയില്‍ ഉഭയകക്ഷി വാണിജ്യ-നിക്ഷേപ സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുലും ഇന്റര്‍നാഷണല്‍ ഡേറ്റ്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാറ ബിന്‍ത് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരിയും വിശദമായ ചര്‍ച്ച നടത്തി. റിയാദിലെ കൗണ്‍സില്‍ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ സൗദി-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പ്രതിനിധികളും പങ്കെടുത്തു.

    ഈത്തപ്പഴ മേഖലയില്‍ സഹകരണം വികസിപ്പിക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ കാണിക്കുന്ന താല്‍പ്പര്യത്തിന് സാറ രാജകുമാരി നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ വഴികള്‍ തുറക്കുന്ന ഫലപ്രദമായ പങ്കാളിത്തങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈത്തപ്പഴത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി-ഉപഭോക്തൃ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അംബാസഡര്‍ വിപുല്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പ്രാദേശികമായി നടക്കുന്ന ഈന്തപ്പന കൃഷിയും ഉല്‍പാദന പ്രവര്‍ത്തനങ്ങളും കൗണ്‍സിലുമായുള്ള സഹകരണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച്-ആറ് വര്‍ഷമായി ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം ഈത്തപ്പഴങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണുള്ളത്. പോഷകമൂല്യം, ഗുണനിലവാരം, ആകര്‍ഷകമായ പാക്കേജിംഗ് എന്നിവ കാരണം വിശേഷാവസരങ്ങളില്‍ ഉപഹാരമായി നല്‍കുന്നതിനും ഈത്തപ്പഴം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് മികച്ച വാണിജ്യ അവസരങ്ങളാണ് തുറന്നുനല്‍കുന്നതെന്ന് യോഗം വിലയിരുത്തി.

    പ്രധാന തീരുമാനങ്ങളും ശുപാര്‍ശകളും:

    • ആഗോള ഈത്തപ്പഴ വിപണിയിലെ ഇന്ത്യയുടെ നിര്‍ണ്ണായക പങ്ക് കണക്കിലെടുത്ത്, കൗണ്‍സിലില്‍ ഇന്ത്യ അംഗമാകുന്നത് അന്താരാഷ്ട്ര സഹകരണത്തിനും വൈദഗ്ധ്യ കൈമാറ്റത്തിനും വഴിയൊരുക്കും.
    • വ്യാപാര-നിക്ഷേപ സഹകരണത്തിനായി ഇന്റര്‍നാഷണല്‍ ഡേറ്റ്‌സ് കൗണ്‍സിലും സൗദി-ഇന്ത്യ ബിസിനസ് കൗണ്‍സിലും ചേര്‍ന്ന് സംയുക്ത പ്രവര്‍ത്തന പദ്ധതി തയ്യാറാക്കും.
    • സഹകരണം വ്യവസ്ഥാപിതമാക്കുന്നതിനായി ഇരു കൗണ്‍സിലുകള്‍ക്കുമിടയില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.
    • ഈത്തപ്പഴ സംസ്‌കരണം, വിപണനം, നിക്ഷേപം എന്നീ മേഖലകളില്‍ സൗദി-ഇന്ത്യന്‍ കമ്പനികള്‍ തമ്മില്‍ വൈദഗ്ധ്യം കൈമാറുന്നതിനായി ഇന്ത്യന്‍ എംബസിയും കൗണ്‍സിലുകളും തമ്മിലുള്ള ഏകോപനം ശക്തമാക്കും.

    കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളും സുസ്ഥിരതാ പദ്ധതികളും യോഗത്തില്‍ അവതരിപ്പിച്ചു. ഈന്തപ്പഴ മേഖലയുടെ ആഗോള വിപണി സാധ്യതകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്റര്‍നാഷണല്‍ ഡേറ്റ്‌സ് കൗണ്‍സില്‍ ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dates Indian Ambassador
    Latest News
    റാസല്‍ഖൈമ അപകടം: മരണം 13 ആയി, 14 പേര്‍ക്ക് പരിക്ക്
    24/11/2026
    മയക്കുമരുന്ന് കടത്ത്: മക്കയില്‍ മൂന്നു പാകിസ്ഥാനികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    24/11/2026
    ഇസ്ലാം നിർഭയത്വവും സമാധാനവും: കുടുംബ സമ്മേളനം ഉജ്വലമായി സമാപിച്ചു
    24/11/2026
    ദുബൈ റണ്ണിൽ ആയിരങ്ങളെ അണിനിരത്തി കെ എം സി സി
    24/11/2026
    ഗൂഗിള്‍ ചതിച്ചു; എക്സ്ചേഞ്ച് നിരക്ക് കണ്ട് കണ്ണു തള്ളി പ്രവാസികള്‍
    24/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.